1973 · song 5

Thalakku Mukalil

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

തലക്കു മുകളിൽ വെൺകൊറ്റക്കുട പിടിച്ചു നിൽക്കും മാനം വിലയ്ക്കു വാങ്ങീ ഞാൻ - പൊന്നും വിലയ്ക്കു വാങ്ങീ ഞാൻ (തലയ്ക്കു..) നാടായ നാടെല്ലാം എന്റെ സ്വന്തം റോഡായ റോഡെല്ലാം എന്റെ സ്വന്തം നക്ഷത്രപ്പൂ പോലെ നാണിച്ചു കൂമ്പുന്ന നാളീകലോചന എന്റെ സ്വന്തം കോടീശ്വരനല്ലേ - ഞാനൊരു കോടീശ്വരനല്ലേ (തലയ്ക്കു..) ഓടുന്ന കാറുകൾ പാറും വിമാനങ്ങൾ ഓലിയിട്ടെത്തുന്നു തീവണ്ടികൾ എല്ലാമെൻ സ്വത്തുക്കൾ ഇല്ലൊരു പാർട്ട്ണറും ഞാനാണു രാജാവും നേതാവും കോടീശ്വരനല്ലേ - ഞാനൊരു കോടീശ്വരനല്ലേ (തലയ്ക്കു..) ഞാനൊന്നു നോക്കിയാൽ സൂര്യനുദിച്ചീടും ഞാൻ ചൊന്നാൽ ചന്ദ്രനിറങ്ങി വരും എല്ലാ പുറമ്പോക്കും പാവങ്ങൾക്കേകീടും പിന്നെപ്പോയ് ചന്ദ്രനിൽ താമസിക്കും കോടീശ്വരനല്ലേ - ഞാനൊരു കോടീശ്വരനല്ലേ (തലയ്ക്കു..)

Published by the catalogue editor. Rights remain with the original creators.