1973 · song 4

Thaazhvara Charthiya

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

താഴ്വര ചാര്‍ത്തിയ തങ്കപതക്കം താപസവാടിതന്‍ രോമാഞ്ചം കളഭക്കുളിരില്‍ കതിര്‍ ചൂടിനില്‍ക്കും കന്യകയോ വനദേവതയോ കന്യകയോ വനദേവതയോ താലസമാനങ്ങള്‍ കുട പിടിച്ചു മാലതീ പൂനിലാ തുണി പുതച്ചു താലസമാനങ്ങള്‍ കുട പിടിച്ചു മാലതീ പൂനിലാ തുണി പുതച്ചു കാത്ത വസന്തങ്ങളൊന്നു ചേര്‍ന്നു കാത്ത വസന്തങ്ങളൊന്നു ചേര്‍ന്നു കണ്മണീ നിന്‍ രൂപമാര്‍ന്നു വന്നു ഓ ഓ.. (താഴ്വര..) നീ പദമൂന്നിയ തേന്‍വനത്തില്‍ ഞാനൊരു തെന്നലായ് അലഞ്ഞുവെങ്കില്‍ പൂത്ത കിനാവിന്റെ സൗരഭമായ് പൂമേനി വാരി പുണര്‍ന്നുവെങ്കില്‍ ഓ ഓ.. (താഴ്വര..)

Published by the catalogue editor. Rights remain with the original creators.