1973 · song 7

Tata Tata Thaazhvarakale

From Thenaruvi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

റ്റാ..റ്റാ..റ്റാ..റ്റാ താഴ്വരകളേ താരനിശകളേ നഗരനിശകളേ റ്റാ..റ്റാ..റ്റാ..റ്റാ പച്ചക്കഞ്ചാവിൻ മണമുള്ള കാറ്റ് പീരുമേട്ടിലെ കാറ്റ് - ഈ കാറ്റോടും മല കതിരോടും മലമേലേ കാലും നീട്ടി മലർന്നു കിടന്നാ- ലതിന്റെ സുഖമൊന്നു വേറെ ലല്ലല്ല ലല്ലല്ല ലല്ലല്ല.... (റ്റാ..റ്റാ..) പീലിപ്പൂ കാട്ടി വിളിക്കുന്ന കാട് നീലത്തേയിലക്കാട് - ഈ പൂ നുള്ളാൻ വരും വളയിട്ട കൈകൾ തേടി ചൂളോം കുത്തിയലഞ്ഞു നടന്നാ- ലതിന്റെ രസമൊന്നു വേറേ ലല്ലല്ല ലല്ലല്ല ലല്ലല്ല.... (റ്റാ..റ്റാ..) തൊട്ടാൽ പൊട്ടുന്ന തുടമുള്ള പെണ്ണ് തോടയിട്ടൊരു പെണ്ണ് - ഈ പെണ്ണിൻ കണ്ണുകൾ പരൽമീൻ കണ്ണുകൾ നാളേ പൊന്നും ചൂണ്ടയെറിഞ്ഞു പിടിച്ചാ- ലതിന്റെ ഗമയൊന്നു വേറേ ലല്ലല്ല ലല്ലല്ല ലല്ലല്ല.... (റ്റാ..റ്റാ..)

Published by the catalogue editor. Rights remain with the original creators.