1973 · song 5

Parvatha Nandini

From Thenaruvi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പർവതനന്ദിനീ നീ താമസിക്കും പച്ചിലമാളിക ഞാൻ കണ്ടൂ പകൽ നീ പശുക്കളെ മേയ്ക്കാനിറങ്ങും പവിഴപ്പാടങ്ങൾ ഞാൻ കണ്ടൂ (പർവത..) അന്തിയ്ക്കു നീ വന്നൂ കുളിയ്ക്കാനിറങ്ങും ചെന്താമരക്കുളക്കടവിൽ എന്നെ കണ്ടതിനാലോ - മാനം കണ്ണടച്ചതിനാലോ മുങ്ങി ത്തോർത്താതെയൊതുക്കുകൾ കേറി നീ മുഖം കുനിച്ചു നടന്നൂ - ഇന്നലെ മുഖം കുനിച്ചു നടന്നൂ (പർവത..) നീലനിചോളങ്ങൾ പുതച്ചേ നിൽക്കും നിൻ താഴ്വരക്കുളിർ കുടിലിൽ എന്നെ കണ്ടതിനാലോ - നാണം നിന്നെ മൂടുകയാലോ നിൻ പുല്പായിന്മേൽ ഉറക്കം വരാതെ നീ നഖം കടിച്ചു കിടന്നൂ - രാത്രിയിൽ നഖം കടിച്ചു കിടന്നൂ (പർവത..)

Published by the catalogue editor. Rights remain with the original creators.