1973 · song 4

Naayattukaarude

From Thenaruvi

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

നായാട്ടുകാരുടെ കൂടാരത്തിൽ നാടോടിക്കുയിൽ പണ്ടു പാടാൻ പോയ്‌ - ഒരു നാടോടിക്കുയിൽ പണ്ടു പാടാൻ പോയ്‌ (നായാട്ടുകാരുടെ..) കാക്കക്കുയിലിന്നിരുന്നാടാൻ കാട്ടുമുന്തിരിയൂഞ്ഞാല് ദാഹം തീർക്കാനിളനീര് തലചായ്ക്കാൻ തളിർകൂട് - പൊന്നുംതളിർകൂട്ട്‌ മാമ്പു തിന്നു മദം കൂടി മാരകാകളി കുയിൽ പാടി കൂടെപ്പാടി ചങ്ങാലി കുടം കൊട്ടി കുളക്കോഴി - കൊച്ചുകുളക്കോഴി (നായാട്ടുകാരുടെ..) പാട്ടു തീർന്നവളെഴുന്നേറ്റു കേട്ടിരുന്നവർ കയ്യടിച്ചു കൂട്ടിൽ ചെന്നുകിടന്നപ്പോൾ കുയിൽപ്പെണ്ണിനമ്പുകൊണ്ടു നെഞ്ചിൽ അമ്പു കൊണ്ടു കന്നിക്കുയിലിൻ ഇളം മാംസം കാട്ടുതീയിൽ പൊരിയുമ്പോൾ കൂടെപ്പൊരിഞ്ഞു ചങ്ങാലി കുഴമ്പായി കുളക്കോഴി പാവം കുളക്കോഴി (നായാട്ടുകാരുടെ....)

Published by the catalogue editor. Rights remain with the original creators.