1973 · song 3

Mrigam Mrigam

From Thenaruvi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം അവനു ചൂടാന്‍ പൂവുകള്‍ നല്‍കി പ്രപഞ്ചശില്‍പി അവന്റെ വഴിയില്‍ പുലരികള്‍ തീത്തു പ്രപഞ്ചശില്‍പി പൂക്കളവൻ ചൂടിയെറിഞ്ഞു പുലരികളൂതിയണച്ചു അവന്റെ ദാഹം ഘാതകദാഹം അവന്റെ ചരിത്രം സംസ്കാരം - സംസ്കാരം മൃഗം മൃഗം ക്രൂരമൃഗം അവനു മേയാന്‍ ഭൂമികൊടുത്തു പ്രപഞ്ചശില്‍പി അവനു സഖിയായ്‌ സ്ത്രീയെ തീത്തു പ്രപഞ്ചശില്‍പി ഭൂമിയവന്‍ വെട്ടിമുറിച്ചു പുല്‍കി സ്ത്രീയെ ഞെരിച്ചു അവനു കാമം ക്രൂരവിനോദം അവന്റെ കഥയാണിതിഹാസം - ഇതിഹാസം മൃഗം മൃഗം ക്രൂരമൃഗം മനുഷ്യനിപ്പോഴും വന്യമൃഗം മൃഗം മൃഗം ക്രൂരമൃഗം

Published by the catalogue editor. Rights remain with the original creators.