1973 · song 7

Yerusaleminte Nandini

Credits

Singer
KJ Yesudas
Lyricist
Bharanikkavu Sivakumar
Composer
AT Ummer

Lyrics

ആ... യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരി പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന പൂര്‍ണ്ണചന്ദ്രമുഖീ - നിന്നെ പുഷ്പശരംകൊണ്ടു മൂടട്ടേ - നിന്റെ പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരീ വയനാടന്‍കുന്നിലെ മുളങ്കാട്ടില്‍ വായ്ക്കുരവനാദം മുഴങ്ങുമ്പോള്‍ നിന്റെ പട്ടിളംപീലിപ്പൂമെയ്യിലീ സന്ധ്യാസിന്ദൂരം ചാര്‍ത്തട്ടേ മനസ്സു ചോദിക്കാതെ മധുരം നേദിക്കാതെ മനസ്വിനീ നിന്നെ ഞാന്‍ പുണരട്ടേ - പുണരട്ടേ യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരി പാലരുവി പൊന്നോളങ്ങള്‍ ചോലക്കുളിര്‍പ്പുടവ ഞൊറിയുമ്പോള്‍ നിന്റെ കുങ്കുമപ്പൂഞ്ചൊടിയിണയില്‍ - എന്റെ ദന്തക്ഷതം ഞാന്‍ തീര്‍ക്കട്ടേ മുഗ്ദമാം താരുണ്യചമയതലങ്ങളില്‍ മുട്ടി മുട്ടി ഉറങ്ങട്ടേ - ഞാന്‍ മുട്ടി മുട്ടി ഉറങ്ങട്ടേ യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരി പഞ്ചേന്ദ്രിയങ്ങളില്‍ അമൃതൊഴുക്കാന്‍ വന്ന പൂര്‍ണ്ണചന്ദ്രമുഖീ - നിന്നെ പുഷ്പശരംകൊണ്ടു മൂടട്ടേ - നിന്റെ പൂവിതള്‍ കുമ്പിള്‍ നിറയ്ക്കട്ടേ യെരുശലേമിന്റെ നന്ദിനീ യഹോവ സൃഷ്ടിച്ച സുന്ദരീ

Published by the catalogue editor. Rights remain with the original creators.