1973 · song 1

En Nottam Kaanaan

Credits

Singer
LR Eeswari
Lyricist
P Bhaskaran
Composer
AT Ummer

Lyrics

എൻ നോട്ടം കാണാൻ കാൽപ്പവൻ എൻ ആട്ടം കാണാൻ അരപ്പവൻ എൻ നോട്ടം കാണാൻ കാൽപ്പവൻ എൻ ആട്ടം കാണാൻ അരപ്പവൻ കാൽപ്പവൻ - അരപ്പവൻ മദനന്റെ നാട്ടുകാരീ മണിവീണപ്പാട്ടുകാരി മദാലസനാട്യക്കാരീ മധുരാംഗി ഞാൻ പ്രേമവിവശർ നിങ്ങടെയുള്ളിൽ താമസിക്കാൻ ഇടം വേണം താമസിക്കാൻ ഇടം വേണം എൻ നോട്ടം കാണാൻ കാൽപ്പവൻ എൻ ആട്ടം കാണാൻ അരപ്പവൻ കാൽപ്പവൻ - അരപ്പവൻ വിണ്ണിന്റെ മണ്ഡപമേറി മിന്നൽക്കൊടിയാടും പോലെ കണ്ണിന്റെ കണ്ണു കൊണ്ട്‌ കഥ പറഞ്ഞു ഞാൻ കഥ പറഞ്ഞു ഞാൻ കാമദേവൻ പോറ്റി വളർത്തി കസ്തൂരിപ്പൊന്മാനിവളെ കസ്തൂരിപ്പൊന്മാനിവളെ എൻ നോട്ടം കാണാൻ കാൽപ്പവൻ എൻ ആട്ടം കാണാൻ അരപ്പവൻ കാൽപ്പവൻ - അരപ്പവൻ

Published by the catalogue editor. Rights remain with the original creators.