1973 · song 2
Daivaputhra Nin
Credits
- Singer
- P Madhuri
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
ദൈവപുത്രാ നിന്‍ കാല്‍തളിരില്‍
മെഴുകുതിരിയായ് ഞാനുരുകുന്നൂ
എന്റെ നിലവിളി നീ കേള്‍ക്കണമേ
എന്റെ പ്രാര്‍ഥന കേള്‍ക്കണമേ
(ദൈവപുത്രാ..)
നീ ശിരസ്സില്‍ മുള്‍മുടി ചൂടി
നീ മരക്കുരിശ്ശേന്തി
കരുണ വിളയും കരപല്ലവത്തില്‍
കാരിരുമ്പാണിയമര്‍ന്നു
എന്റെ കഥയും നിന്‍ കഥയായി
എന്നാത്മാവും മുള്‍മുടി ചൂടീ
മുള്‍മുടി ചൂടീ - മുടി ചൂടീ
(ദൈവപുത്രാ..)
നീ കലങ്ങിയ വീഞ്ഞു കുടിച്ചു
നീ നിണത്തില്‍ കുളിച്ചു
കദനവീഞ്ഞാം കണ്ണീര്‍ കുടിച്ചു
കാൽവരിയില് വീണടിഞ്ഞു
എന്റെ കഥയും നിന്‍ കഥയായി
എന്നാത്മാവും മരക്കുരിശേന്തീ
മരക്കുരിശേന്തി - കുരിശേന്തീ
(ദൈവപുത്രാ..)
Published by the catalogue editor. Rights remain with the original creators.