1973 · song 1

Aakaashathaamara

Credits

Singer
KJ Yesudas P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ആകാശത്താമര പ്രാണനിൽ ചൂടി ആഷാഢമേഘമാം ആട്ടിടയൻ മാലാഖയാം നിന്നെ പ്രിയതമയാക്കി മണ്ണിലെ യാചകഗായകൻ ഞാൻ (ആകാശത്താമര..) ഭൂമിയും സ്വർണ്ണവും പങ്കുവെയ്ക്കാതെ ജീവനും ജിവനും ഒന്നിച്ചു ചേർന്നു എൻ മോഹജാലത്തിൻ പൂമരക്കാട്ടിൽ നിൻ സ്നേഹഗന്ധം വസന്തമായ് വന്നു (ആകാശത്താമര. ) രാഗവും താളവും എന്നതുപോലെ ജീവിതഗാനത്തിൽ നമ്മൾ ലയിക്കും നിൻ ദിവ്യരാഗത്തിൻ വെള്ളിനക്ഷത്രം എൻ ഇരുൾക്കാട്ടിൽ വഴികാട്ടിയാകും (ആകാശത്താമര..)

Published by the catalogue editor. Rights remain with the original creators.