1973 · song 4

Shaarike En Shaarike

From Swapnam

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

ശാരികേ - എൻ ശാരികേ മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എൻ ശാരികേ... ഞാനൊരു ഗാനമായി വീണപാടുമീണമായീ സ്നേഹമാകും പൂവു ചൂടി ദേവതയായീ ശാരികേ എൻ ശാരികേ... ഇന്നെന്റെ കിളിവാതിലിൽ പാടി നീ വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം ഇന്നെന്റെ കിളിവാതിലിൽ പാടി നീ വിടരാൻ വിതുമ്പുമേതോ പൂവിൻ ഗാനം ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി ഏഴിലം പാലപൂത്തു കാതിലോല കാറ്റിലാടി പീലി നീർത്തി കേളിയാടൂ നീലരാവേ ശാരികേ എൻ ശാരികേ... മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടൂ ആരും കാണാതപ്പൂ ചൂടി ഞാനൊന്നു പാടീ ശാരികേ എൻ ശാരികേ...

Published by the catalogue editor. Rights remain with the original creators.