Sasthram Jayichu Manushyan Thottu poster

1973 · song 6

Thaarakaroopini

Credits

Singer
KP Brahmanandan
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

താരകരൂപിണീ നീയെന്നുമെന്നുടെ ഭാവന രോമാഞ്ചമായിരിക്കും ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും എഴിലം പാലപ്പൂവായിരിക്കും താരകരൂപിണീ..... നിദ്രതൻനീരദ നീലവിഹായസ്സിൽ നിത്യവും നീ പൂത്തു മിന്നിനിൽക്കും സ്വപ്നനക്ഷത്രമേ നിൻചിരിയിൽ സ്വർഗ- ചിത്രങ്ങളെന്നും ഞാൻ കണ്ടുനിൽക്കും താരകരൂപിണീ..... കാവ്യവൃത്തങ്ങളിലോമനേ നീ നവ- മാകന്ദമഞ്ജരി ആയിരിക്കും എൻ‌മണിവീണതൻ രാഗങ്ങളിൽ സഖി സുന്ദര മോഹനമായിരിക്കും താരകരൂപിണീ..... ഈ ഹർഷവർഷ നിശീഥിനിയിൽ നമ്മൾ ഈണവും താളവുമായിണങ്ങി ഈ ജീവസംഗമ ധന്യത കാണുവാൻ ഈരേഴുലകും അണിഞ്ഞൊരുങ്ങി താരകരൂപിണീ നീയെന്നുമെന്നുടെ ഭാവന രോമാഞ്ചമായിരിക്കും ഏകാന്ത ചിന്തതൻ‍ ചില്ലയിൽ പൂവിടും എഴിലം പാലപ്പൂവായിരിക്കും താരകരൂപിണീ.....

Published by the catalogue editor. Rights remain with the original creators.