Sasthram Jayichu Manushyan Thottu poster

1973 · song 2

Chandanathil

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം പ്രിയയോ കാമശിലയോ - നീയൊരു പ്രണയഗീതകമോ (ചന്ദനത്തിൽ ) ഗാനമേ നിൻ രാഗഭാവം താമരത്തനുവായ് ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ് രതിയോ രാഗനദിയോ നീ സുഖരംഗസോപാനമോ (ചന്ദനത്തിൽ ) ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ് മധുവോ - പ്രേമനിധിയോ നീ സുഖ സ്വർ‌ഗ്ഗവാസന്തമോ (ചന്ദനത്തിൽ )

Published by the catalogue editor. Rights remain with the original creators.