Raakuyil poster

1973 · song 1

Innathe Mohana

From Raakuyil

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ഇന്നത്തെ മോഹനസ്വപ്നങ്ങളേ ഈയാംപാറ്റകളേ മനസ്സിലെ മണ്‍പുറ്റിലിത്ര നാളും മയങ്ങിക്കിടന്നതെന്തേ - നിങ്ങള്‍ മയങ്ങിക്കിടന്നതെന്തേ (ഇന്നത്തെ...) പാര്‍വ്വണചന്ദ്രികാ കിരണങ്ങളോ പാതിരാത്തെന്നലിന്‍ പരിമളമോ വിളക്കു കാട്ടി വിളിച്ചുണര്‍ത്തി വെളിച്ചത്തിന്‍ പൂവനത്തില്‍ ഉയര്‍ത്തുന്നു (ഇന്നത്തെ...) ആനന്ദലഹരിയിലണയുന്നു നിങ്ങൾ ചിറകടിച്ചാർക്കുന്നു പറക്കുന്നു ഒരു ഞൊടിയാൽ പതിക്കുന്നൂ - സ്വയം മരണത്തിൻ വിരിമാറിലടിയുന്നു (ഇന്നത്തെ...)

Published by the catalogue editor. Rights remain with the original creators.