Prethangalude Thazhvara poster

1973 · song 1

Aathire Thiruvaathire

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ആതിരേ... തിരുവാതിരേ ആകാശദുര്‍ഗങ്ങള്‍ക്കരികേ ആ വര്‍ണതീരങ്ങള്‍ക്കരികേ ആര്‍ക്കുവേണ്ടി വിടര്‍ന്നൂ നീ - വിടര്‍ന്നൂ നീ ആതിരേ തിരുവാതിരേ... നിറഞ്ഞ പൌര്‍ണമി പുണര്‍ന്ന ലജ്ജയില്‍ മയങ്ങി വീഴും നിഴലില്‍ ഇലഞ്ഞിപൂമണം നുകര്‍ന്ന ലഹരിയില്‍ തളര്‍ന്നുവീഴും കാറ്റില്‍ ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ... പളുങ്കുമേടയില്‍ സുഗന്ധമേനികള്‍ പുണര്‍ന്നുവീഴും യാമം തരംഗ ഗംഗകള്‍ തരളചിന്തകള്‍ തുളുമ്പി നീന്തും യാമം ആര്‍ക്കുവേണ്ടി ഒരുങ്ങിനിന്നു - ഞാന്‍ ആര്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നു ആ.... ആതിരേ തിരുവാതിരേ...

Published by the catalogue editor. Rights remain with the original creators.