Poymughangal poster

1973 · song 5

Manmadha Mandirathil

Credits

Singer
KP Brahmanandan
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു മധുരരാഗപൂജ കണ്മുനതെല്ലുകൾ കൈത്തിരി കൊളുത്തുന്ന കാമുക സങ്കൽപപൂജ മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു മധുരരാഗപൂജ സ്വപ്നത്തിൽ കോവിൽ നട തുറന്നൂ സ്വർഗ്ഗീയ ചന്ദ്രികാദ്യുതി പരന്നു മഴവിൽ വനമാല കോർത്തു ചാർത്തിയ മധുമാസം പൂക്കൂട നിറച്ചു വന്നു മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു മധുരരാഗപൂജ ഈ രാഗഗാനത്തിൻ ഈരടിയിൽ ആരാധനയുടെ മണി മുഴങ്ങീ ഹൃദയം തീർക്കുമീ പുണ്യപീഠത്തിൽ ജീവേശ്വരീ നിന്നെ കുടിയിരുത്തീ മന്മഥമന്ദിരത്തിൽ പൂജാ - ഇന്നു മധുരരാഗപൂജ

Published by the catalogue editor. Rights remain with the original creators.