Poymughangal poster

1973 · song 4

Chundathe Punchiri

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ചുണ്ടത്തെ പുഞ്ചിരി ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി കണ്ടുമുട്ടീടുന്ന കാളനും കൂളനും കൊണ്ടുക്കൊടുത്തേക്കല്ലേ - സുന്ദരീ കൊലച്ചതി ചെയ്തേക്കല്ലേ പണ്ടത്തെ തോഴനീ ചെണ്ടിന്നു ചുറ്റിലും വണ്ടായി ചുറ്റീടുന്നു - രാപ്പകല്‍ വണ്ടായി ചുറ്റീടുന്നു ഓഹോഹോ ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി നാലാളെക്കാണുമ്പോള്‍ നാണിച്ചു മണ്ടുന്ന നാരായണക്കിളി കൊച്ചു പെണ്ണേ നാലാളെക്കാണുമ്പോള്‍ നാണിച്ചു മണ്ടുന്ന നാരായണക്കിളി കൊച്ചു പെണ്ണേ തോളത്തു മുട്ടുന്ന നീലച്ച ലോലാക്ക് താളത്തിലാടും നേരം - എന്തൊരു ഹാലാണു കണ്ടു നില്ക്കാൻ കന്നിവെയിലത്തെ അന്നനടക്കാരീ നിന്നെ ഞാന്‍ സ്വന്തമാക്കും - എന്റെയീ കണ്ണാണേ സ്വന്തമാക്കും ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി ചുണ്ടത്തെ പാത്രത്തില്‍ സൂക്ഷിച്ച പുഞ്ചിരി പഞ്ചാരപ്പായസമാര്‍ക്കു വേണ്ടി

Published by the catalogue editor. Rights remain with the original creators.