1973 · song 2

Kaarirumbaani

Credits

Singer
S Janaki
Lyricist
Mankombu Gopalakrishnan
Composer
V Dakshinamoorthy

Lyrics

കാരിരുമ്പാണി പഴുതുള്ള കൈകളേ നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങടെ ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു (കാരിരുമ്പാണി..) പാപം നിഴല്‍ പോലെ കൂടെ വരുന്നു പാപികളാല്‍ ഭൂമി നിറയുന്നു അറിഞ്ഞു കൊണ്ടാണേലും അറിയാതെയാണേലും അപരാധങ്ങള്‍ പൊറുക്കണമേ -അവിടുന്ന പരാധങ്ങള്‍ പൊറുക്കണമേ കാരിരുമ്പാണി പഴുതുള്ള കൈകളേ നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ നിത്യവും മനുഷ്യരെ കാക്കുന്നു അന്ധകാരത്തിന്നുള്ളില്‍ വഴിതെറ്റി പിരിയുമ്പോള്‍ അവരെ നയിക്കേണമേ - നന്മയില്‍ അവിടുന്നവരെ നയിക്കണമേ (കാരിരുമ്പാണി..)

Published by the catalogue editor. Rights remain with the original creators.