1973 · song 7

Swarnakhanikalude

Credits

Singer
P Susheela P Leela P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

സ്വർണ്ണഖനികളുടെ സ്വർഗ്ഗഭൂമിയുടെ സുൽത്താനേ നമസ്തേ സ്വപ്നഖനികളുടെ പുഷ്പവതികളുടെ സുൽത്താനേ നമസ്തേ (സ്വർണ്ണഖനികളുടെ..) അത്തറിൽ മുങ്ങി മുടിയുലമ്പി വരും ഉല്പലാക്ഷികളെ നോക്കൂ മദനോത്സവങ്ങളിലെ മത്സരങ്ങളിലെ അപ്സരസ്സുകളെ നോക്കൂ ചിരിക്കൂ പാദുഷ ചിരിക്കൂ ഈ ചിരിയുടെ മുന്തിരിവള്ളികൾ കൊണ്ടൊരു ചിത്രം വരയ്ക്കൂ ഇവിടെ ഇവിടെ ഇവിടെ ഇലക്കുട ചൂടും മലയാളത്തിലെ ഇളനീർപ്പൊൻ കുടങ്ങൾ - ഞങ്ങൾ ഇളനീർപ്പൊൻ കുടങ്ങൾ സ്വീകരിക്കൂ ഈ ഇളനീർ കുടം സ്വീകരിക്കൂ ഈ മുളം കുടിലിൽ പകരം ഞങ്ങൾ- ക്കീന്തപ്പനമ്പഴം നൽകൂ

Published by the catalogue editor. Rights remain with the original creators.