1973 · song 2

Kunjalle Pinchukunjalle

Credits

Singer
P Jayachandran Ambili
Lyricist
Vayalar
Composer
G Devarajan

Lyrics

കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ ഈ കുഞ്ഞിക്കണ്ണിലിരുട്ടല്ലേ എല്ലാ മുഖങ്ങളും കാണുന്നവരെ എന്നോടു കരുണയില്ലേ (കുഞ്ഞല്ലേ..) ഇവളുടെ പ്രായത്തില്‍ നൂറുനൂറായിരം ഇത്തിരിപ്പൂക്കൾ ചിരിക്കുമ്പോള്‍ കാലത്തുണര്‍ന്നവര്‍ പാലടയുണ്ണുമ്പോള്‍ കാണാത്ത കണ്ണുകള്‍ തുറക്കും ഇവള്‍ കൈനീട്ടി തെരുവിലിരിക്കും ഒരു കാശൊരു കാശൊരു കാശുതരണേ ഒരു പിടിച്ചോറിനുള്ള കാശു തരണേ ഇവളുടെ കൂട്ടുകാര്‍ പാദസരം കെട്ടി ഇതു വഴിയോടി നടക്കുമ്പോള്‍ വാര്‍മുടിപ്പൂമണം കാറ്റില്‍ പറക്കുമ്പോള്‍ വാവിട്ടിരുന്നവള്‍ കരയും കണ്ണു പാവാട കൊണ്ടു തുടയ്ക്കും ഒരു കാശൊരു കാശൊരു കാശു തരണേ ഒരു പിടിച്ചോറിനുള്ള കാശു തരണേ (കുഞ്ഞല്ലേ..)

Published by the catalogue editor. Rights remain with the original creators.