1973 · song 7

Thiramaalakalude Gaanam

From Panchavadi

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

തിരമാലകളുടെ ഗാനം തീരത്തിനതു ജീവരാഗം ഈ സംഗമത്തിൻ സംഗീതത്തിൽ ഇനി നിന്റെ ദുഃഖങ്ങൾ മറക്കൂ...മറക്കൂ.. പ്രിയങ്കരീ..പ്രഭാമയീ പ്രിയങ്കരീ...പ്രഭാമയീ ( തിരമാല...) സന്ധ്യാകുങ്കുമ മേഘദലങ്ങളിൽ ഇന്ദു കരങ്ങളമർന്നു(2) ഇന്ദ്രനീല സമുദ്രഹൃദന്തം എന്തിനോ വീണ്ടുമുണർന്നു ഈ ഹർഷത്തിൻ നാദോത്സവത്തിൽ ഇനി നിന്റെ ഗാനവും പാടൂ പ്രിയങ്കരീ പ്രഭാമയീ.. പ്രിയങ്കരീ പ്രഭാമയീ (തിരമാല..) ചിന്താസുന്ദര സ്വപ്നശതങ്ങളിൽ ചിന്തീ പുളകം സന്ധ്യ (2) നിന്റെ നീല വികാര തടാകം എന്തിനോയിളകി മറിഞ്ഞു ഈ മോഹത്തിൻ പുഷ്പോത്സവത്തിൽ ഇനി നിന്റെ ഗന്ധവും ചൊരിയൂ പ്രിയങ്കരീ പ്രഭാമയീ പ്രിയങ്കരീ പ്രഭാമയീ (തിരമാല..)

Published by the catalogue editor. Rights remain with the original creators.