1973 · song 2

Manassinakathoru Paalazhi

From Panchavadi

Credits

Singer
KJ Yesudas S Janaki
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

മനസ്സിനകത്തൊരു പാലാഴി ഒരു പാലാഴി മദിച്ചു തുള്ളും മോഹത്തിരകൾ മലർ നുര ചൊരിയും വർണ്ണത്തിരകൾ അന്നം തിരകൾ പൊന്നും തിരകൾ ആലോലം തിരകൾ (മനസ്സി...) ഏഴു സ്വരങ്ങൾ നൂപുരമണിയും ഏഴു നദികൾ എല്ലാം ചേർന്നൊരു സാഗരം സംഗീതം എന്റെയോമന തന്നനുരാഗ സ്വർണ്ണ നദികൾ എല്ലാമൊഴുകി വളർന്നുണ്ടായീ പാൽക്കടൽ (മനസ്സി...) എന്റെ കിനാക്കൾ തോണികളായതിൽ നീന്തിടുമ്പോൾ എന്റെ പ്രതീക്ഷകളാ പൊൻ തോണികൾ തുഴയുമ്പോൾ ചാരുമേഘ തരംഗമുലാ‍വും ചക്രവാളം നമ്മെ മാടി വിളിക്കുകയല്ലേ ഭാഗ്യമായ് (മനസ്സി....)

Published by the catalogue editor. Rights remain with the original creators.