1973 · song 3

Kuyilinte Maninaadam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ കുതിര കുളമ്പടി കേട്ടു കുറുമൊഴിമുല്ല പൂങ്കാട്ടിൽ രണ്ട്‌ കുവലയപൂക്കൾ വിടർന്നു കുയിലിന്റെ മണിനാദം കേട്ടു മാനത്തെ മായാവനത്തിൽ - നിന്നും മാലാഖ മണ്ണിലിറങ്ങി ആ മിഴിത്താമര പൂവിൽ നിന്നും ആശാ പരാഗം പറന്നു ആ വർണ്ണ രാഗപരാഗം എന്റെ ജീവനിൽ പുൽകി പടർന്നു കുയിലിന്റെ മണിനാദം കേട്ടു ആരണ്യസുന്ദരി ദേഹം - ചാർത്തും ആതിരാ നൂൽചേല പോലെ ഈ കാട്ടുപൂന്തേനരുവീ മിന്നും ഇളവെയിൽ പൊന്നിൽ തിളങ്ങി ഈ നദീതീരത്തു നീയാം സ്വപ്നമീണമായ്‌ എന്നിൽ നിറഞ്ഞു കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ കുതിര കുളമ്പടി കേട്ടു കുറുമൊഴിമുല്ല പൂങ്കാട്ടിൽ രണ്ട്‌ കുവലയപൂക്കൾ വിടർന്നു കുയിലിന്റെ മണിനാദം കേട്ടു

Published by the catalogue editor. Rights remain with the original creators.