1973 · song 4

Nakshathrangale Saakshi

From Nakhangal

Credits

Singer
KJ Yesudas Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

നക്ഷത്രങ്ങളേ സാക്ഷി നവഗ്രഹങ്ങളേ സാക്ഷി യാത്രയായീ അന്ത്യയാത്രയായീ ഈ യാഗഭൂമിയിലെ രക്തസാക്ഷീ (നക്ഷത്രങ്ങളേ..) രക്തം- മനുഷ്യരക്തം വീണു കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍ കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍ എത്ര നാളുകള്‍ ഉറച്ചുനില്‍ക്കുമീ പ്രഭുത്വദുര്‍ഗം എത്ര നാള്‍ കൊടുങ്കാറ്റുകള്‍ തടഞ്ഞു നിര്‍ത്തും ഘാതകരേ കശ്മലരേ നിശാചരരേ ഈ നീതിമാന്റെ രക്തത്തില്‍ നിങ്ങള്‍ക്കു പങ്കില്ലേ പങ്കില്ലേ പങ്കില്ലേ പങ്കില്ലേ ഓ ഓ ഓ (നക്ഷത്രങ്ങളേ..) രാത്രി ഇരുണ്ട രാത്രി കാലത്തുണര്‍ന്നു ചിരിക്കുമീ കാട്ടില്‍ ഉണര്‍ന്നു ചിരിക്കുമീ കാട്ടില്‍ നാളെ ഞങ്ങളില്‍ ഉയിര്‍ത്തെണീക്കുമീ കറുത്ത മരണം ശക്തിയായ് പ്രതികാരമായ് ഉയിര്‍ത്തെണീക്കും നിന്ദിതരേ പീഡിതരേ നിരാശ്രയരേ ഈ നീതിമാന്റെ ദു:ഖത്തില്‍ നമ്മള്‍ക്കു പങ്കില്ലേ പങ്കില്ലേ പങ്കില്ലേ പങ്കില്ലേ ഓ ഓ ഓ (നക്ഷത്രങ്ങളേ..)

Published by the catalogue editor. Rights remain with the original creators.