1973 · song 3

Maathaave Mathaave

From Nakhangal

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ നിന്‍ പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ (മാതാവേ..) ഭൂമിയില്‍ സ്ത്രീകളായ് ജനിച്ചവരെല്ലാം പാപം ചെയ്തവരാണോ - ഇത്രമേല്‍ പാപം ചെയ്തവരാണോ അല്ലെങ്കിലെന്തിനീ പാനപാത്രം കയ്പ്പു- വെള്ളം നിറച്ചു നീ തന്നു - നീ തന്നു (മാതാവേ..) സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കൊരിരിപ്പിടം കിട്ടാന്‍ അഗ്നിപരീക്ഷകള്‍ വേണോ - ഇത്രമേല്‍ അഗ്നിപരീക്ഷകള്‍ വേണോ അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം എന്തിനെന്റെ ശിരസ്സില്‍ തന്നു - നീ തന്നു (മാതാവേ..)

Published by the catalogue editor. Rights remain with the original creators.