1973 · song 1

Anasooye Priyamvade

From Mazhakaaru

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

അനസൂയേ പ്രിയംവദേ ആരേ തിരയുവതാരേ നിങ്ങൾ ആശ്രമകന്യകമാരേ (അനസൂയേ..) ദേവദാരത്തേരിൽ മാലിനീതീരത്ത് ദുഷ്യന്തൻ പിന്നെയും വന്നുവോ നിങ്ങൾ പുഷ്പമിറുക്കുമ്പോൾ കാലിൽ വല്ലേടത്തും ദർഭത്തലപ്പുകൾ കൊണ്ടുവോ (അനസൂയേ...) പുഷ്യരാഗക്കല്ലു പുഷ്പിച്ച മോതിരം ദുഷ്യന്തൻ നിങ്ങൾക്കും തന്നുവോ നിങ്ങൾ മുങ്ങിക്കുളിക്കുമ്പോളാറ്റിലെങ്ങാനുമാ മുദ്രാംഗുലീയം കളഞ്ഞുവോ (അനസൂയേ...)

Published by the catalogue editor. Rights remain with the original creators.