1973 · song 5

Krishna Dayaamaya

From Manassu

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കൃഷ്ണാ‍....കൃഷ്ണാ‍..... കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ ആകുല ഭീകര സാഗരത്തിരയിൽ (2) അച്യുതാ നിൻപദം ശ്യാമതീരം (2) കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ വഴിയിൽ വാടിക്കൊഴിഞ്ഞു വീണൊരു വസന്തകുസുമം ഞാൻ വണങ്ങുവാൻ നിൻ പദത്തിൽ വീണൊരു വനാന്തകുസുമം ഞാൻ    കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ സകല ദുരിത ഹര മുരളീനാദം പരാത്പരാ നിൻ നാമം പാപമാം മരുവേ പൂവനമാക്കും പാദസരോജ പ്രണാമം കൃഷ്ണദയാമയാ ദൈന്യനാശനാ കൃപാമൃതം പകരൂ

Published by the catalogue editor. Rights remain with the original creators.