1973 · song 1

Adutha Lottery

From Manassu

Credits

Singer
Raveendran KR Venu
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ കരിമ്പിൻകാലാ കള്ളുഷാപ്പ്‌ വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ ഇരുമ്പനത്തെ ചാരായക്കട വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ വരുന്ന കൂട്ടരെ പുലരിക്കള്ളാൽ മുഖം കഴുകിക്കും പൊരിച്ച മീനും - വറുത്ത മുട്ടയും എല്ലാവർക്കും ഫ്രീ വഴിയിലൊക്കെ ഞാൻ പൈപ്പു വെയ്ക്കും അതിനകത്തൂടെ ഒഴുകി വരും രസികൻ മദ്യം എല്ലാവർക്കും ഫ്രീ അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ കരിമ്പിൻകാലാ കള്ളുഷാപ്പ്‌ വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ വൈക്കത്തപ്പൻ എനിക്കൊരു ചെറുവരം തരുമെങ്കിൽ സ്വർഗ്ഗത്തിൽ പോയി താമസ്സിക്കാൻ ചീട്ടു വാങ്ങിയേനേ കൽപവൃക്ഷം സർവ്വവും ചെത്താൻ പാട്ടമെടുത്തേനേ ഉർവ്വശിക്കൊരു കല്യാണത്തിനു ആളെ നോക്കിയേനേ നറുക്കെടുക്കുമ്പോൾ ഒന്നാം സമ്മാനം നമുക്കു വന്നെങ്കിൽ അടുത്ത വണ്ടിക്ക്‌ മദ്രാസിൽ പോയി പടം പിടിച്ചേനേ അതിലെ നായകായി ഞാനൊന്നഭിനയിച്ചേനേ അടുത്തു വന്ന താരത്തിനെ കെട്ടിപ്പിടിച്ചേനേ - അയ്യാ കെട്ടിപ്പിടിച്ചേനേ അടുത്ത ലോട്ടറി നറുക്കു വല്ലതും നമുക്കു വീണെങ്കിൽ കരിമ്പിൻകാലാ കള്ളുഷാപ്പ്‌ വിലയ്ക്കെടുത്തേനേ - ഞാൻ വിലക്കെടുത്തേനെ

Published by the catalogue editor. Rights remain with the original creators.