1973 · song 1

Ayalathe Chinnamma

Credits

Singer
CO Anto
Lyricist
Vayalar
Composer
G Devarajan

Lyrics

അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ അരമുഴം നാക്കുള്ള ചിന്നമ്മ അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത് അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ് അവൾക്കൊരു ചട്ടയ്ക്ക് തുണിവെട്ടും നേരത്ത് അകത്തിരുന്നെനിക്കൊരു കിരുകിരുപ്പ് അയലത്തെ ചിന്നമ്മ അഴകുള്ള ചിന്നമ്മ അരമുഴം നാക്കുള്ള ചിന്നമ്മ അയലുത്തൂന്നെല്ലാരും അർത്തുങ്കൽ പോകുമ്പോൾ ആ വീട്ടിലെനിക്കൊന്നു പോണം ഒളികണ്ണിട്ടൊളികണ്ണിട്ടവളൊറ്റയ്ക്കിരിക്കുമ്പോൾ അളവെടുക്കാനെനിക്ക് പോണം - ചട്ട- യ്ക്കളവെടുക്കാനെനിക്കു പോണം -ചട്ട- യ്ക്കളവെടുക്കാനെനിക്കൊന്നു പോണം (അയലത്തെ...) കണ്ണിന്റെ കട കൊണ്ട് കത്രികപ്പൂട്ടിട്ട് കരളിന്റെ കൊളുത്തു ഞാനൂരും - അവൾ അരികത്തു നിന്നാലും അകലത്തു നിന്നാലും അടിമുടി മേലാകെ കുളിരു കോരും - എനി- ക്കടിമുടി മേലാകെ കുളിരു കോരും എനിക്ക് മേലാകെ കുളിരു കോരും (അയലത്തെ..)

Published by the catalogue editor. Rights remain with the original creators.