1973 · song 6

Priyathame

Credits

Singer
Raveendran KR Venu
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

പ്രിയതമേ നീ പ്രേമാമൃതം ഹൃദയസംഗീത രാഗാമൃതം മധുമയം നിൻ മധുരാധരം - നീ മദനമന്ദിരപഞ്ചാമൃതം (പ്രിയതമേ..) വിടരും കൗമുദി അടരും നിന്‍ ചിരി വിമല മനോഹരം നിന്‍ തിരുവായ്മൊഴി വിധുമുഖീ നിന്‍ കുറുനിരകള്‍ കാറ്റില്‍ കുസൃതിയിലിളകും മന്മഥലിപികൾ പ്രിയതമേ നീ പ്രേമാമൃതം ഹൃദയസംഗീത രാഗാമൃതം കവിയും തേങ്കുടം ഉലയും വാടിയിൽ കനകരത്നാവലി ചാര്‍ത്തുന്ന മാധവം പ്രിയസഖീ നിന്‍ മലര്‍ മേനിയുമിന്നൊരു പ്രമദസുധാവനമാക്കുകയല്ലേ പ്രിയതമേ നീ പ്രേമാമൃതം പ്രിയതമേ നീ പ്രേമാമൃതം

Published by the catalogue editor. Rights remain with the original creators.