1973 · song 4

Maanasaveenayil

Credits

Singer
KJ Yesudas
Lyricist
Dr Balakrishnan
Composer
MS Baburaj

Lyrics

ആ...ആ... മാനസവീണയില്‍ മദനന്‍ ചിന്തിയ മായികരാഗ മരന്ദത്തില്‍ മധുരമോഹന നിര്‍വൃതിധാര പുളകോദ്ഗമയായ്‌ രാഗിണിയാടി മാനസവീണയില്‍ സന്ധ്യാസുന്ദര യാമമുദിക്കെ മന്ദാനില പരി ലാളനമേല്ക്കെ എവിടെ നാഥന്‍ പ്രേമസ്വരൂപന്‍ കാതരയായാ കാമിനി തേടി (മാനസവീണയില്..) മുരളീനാദ സുധാരസ രാഗ മന്ത്രവുമോതി അണഞ്ഞു ദേവന്‍ മദഭരമിഴിയാല്‍ കേണുപറഞ്ഞു നാഥാ മാറിലണയ്ക്കുകയെന്നെ നാഥാ... നാഥാ.. നാഥാ...

Published by the catalogue editor. Rights remain with the original creators.