1973 · song 8

Swargathil Vilakku Veykkum

From Kavitha

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
K Raghavan

Lyrics

സ്വർഗ്ഗത്തിൽ വിളക്കു വെയ്ക്കും സ്വർണ്ണമല്ലിപ്പൂക്കളേ സൗഖ്യമെന്ന സാമ്രാജ്യത്തിൻ കാവൽദീപങ്ങളേ സുപ്രഭാതം സുപ്രഭാതം നിങ്ങൾക്കു സുപ്രഭാതം (സ്വർഗ്ഗ...) വർണ്ണശബളമാം വാർമഴവില്ലും വസന്തചുംബിത വനവും എന്നുമെന്നും കാണാൻ മാത്രം കണ്ണുകളരുളീ ദൈവം - നിങ്ങൾക്കു കണ്ണുകളരുളീ ദൈവം (സ്വർഗ്ഗ...) കന്മഷമെന്തെന്നറിയാതുള്ളൊരു നൈർമ്മല്യങ്ങൾ നിങ്ങൾ കനവിൽ പോലും പൊടിപുരളാത്തൊരു കാട്ടുപൂവുകൾ - നിങ്ങൾ കാട്ടുപൂവുകൾ (സ്വർഗ്ഗ...)

Published by the catalogue editor. Rights remain with the original creators.