1973 · song 3

Paalam Kadakkuvolam

From Kaliyugam

Credits

Singer
P Jayachandran Ayiroor Sadasivan
Lyricist
Vayalar
Composer
G Devarajan

Lyrics

പാലം കടക്കുവോളം നാരായണ - നാരായണ പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ അയ്യോ അങ്ങനെ പറയാമോ - പറയാൻ പാടില്ല പക്ഷേ കലിയുഗത്തിന്റെ കലാപരിപാടിയല്ലേ പാലം കടക്കുവോളം നാരായണ - നാരായണ പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ മനമേ - അടിമനമേ എതിരേ ചന്ദ്രനുദിച്ചുയരും നേരം എന്നുമിത്തിരി മരവെള്ളമകത്തു ചെന്നാൽ മറക്കാം - എല്ലാം മറക്കാം - പിന്നെ മനസ്സിനകം ചേർത്തലപ്പൂരപ്പറമ്പ് കുട്ടപ്പാ പൊന്നു കുട്ടപ്പാ കുപ്പിയെട് ഗ്ലാസ്സെട് ഈ രണ്ടൗൺസടിയെടാ കുട്ടപ്പാ അളിയാ പട്ടയ്ക്ക് ലഹരി വെച്ചതാരാ അറിയില്ലേ ഞാനാ - നീയേ മഹാനാടാ പാലം കടക്കുവോളം നാരായണ - നാരായണ പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ കരളേ അടി കരളേ എതിരേ ഭൂമി കിടന്നുരുളും നേരം എന്നുമുള്ളിലീ കഞ്ചാവിൻ ലഹരി ചെന്നാൽ തളരാ നല്ല കുളിരാ - പിന്നെ തലയ്കകം കൊടുങ്ങല്ലൂർ ഭരണിപ്പറമ്പ് തങ്കപ്പാ പൊന്നു തങ്കപ്പാ കുടുക്കയെട് കൂടെട് ആഞ്ഞൊന്നു വലിയെടാ തങ്കപ്പാ അളിയാ കഞ്ചാവിനു കറക്കം വെച്ചതാരാ സത്യം പറയട്ടെ - എന്റെ അച്ഛനാ പാലം കടക്കുവോളം നാരായണ - നാരായണ പാലം കടന്നു ചെന്നാൽ കൂരായണ - കൂരായണ

Published by the catalogue editor. Rights remain with the original creators.