1973 · song 1

Bhoomi petta makalallo

From Kaliyugam

Credits

Singer
P Leela P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ഭൂമി പെറ്റ മകളല്ലോ സീതപ്പെണ്ണ് രാമന്റെ പെണ്ണല്ലോ സീതപ്പെണ്ണ് രാവണന്റെ ലങ്കയിലെ പൊന്നശോകത്തോട്ടത്തിൽ താമസിച്ചു തിരിച്ചു വന്ന ഗർഭിണിപെണ്ണ് (ഭൂമി..) പട്ടാഭിഷേകത്തിനു മുൻപേ കൊട്ടാരത്തിൽ നിന്നവളെ നാടുകടത്തും രാമൻ നാടു കടത്തും നിർത്തു പെണ്ണേ നിർത്തു പെണ്ണേ നിർത്തു പെണ്ണേ നുണച്ചിപ്പെണ്ണേ അതു നീയെങ്ങനെ മനസിലാക്കീ കുറുമ്പിപ്പെണ്ണേ പറയുന്നെല്ലാരും പറയുന്നെല്ലാരും ഒരു രാക്ഷസന്റെ പൊൻമകനു വാഴാനുള്ളതല്ല രാമന്റെ രാജ്യമെന്നു പറയുന്നെല്ലാരും (ഭൂമി..) ഭൂമിയ്ക്കു ഭാരമായ പെണ്ണ് പാപത്തിൻ ചുമടുതാങ്ങും ജാനകിപ്പെണ്ണ് പാവം ജാനകിപ്പെണ്ണ് നിർത്തു പെണ്ണേ നിർത്തു പെണ്ണേ നിർത്തു പെണ്ണേ നിർത്തു കൊതിച്ചിപ്പെണ്ണേ ഇനി നിനക്കു വേണോ രഘുവരന്റെ പവിഴക്കൊട്ടാരം പറയുന്നെല്ലാരും പറയുന്നെല്ലാരും ഇത്ര നാണം കെട്ടൊരു ചക്രവർത്തി ഭാരതത്തിലിന്നു വരെ നാടു വാണിട്ടില്ലെന്ന് പറയുന്നെല്ലാരും (ഭൂമി..)

Published by the catalogue editor. Rights remain with the original creators.