1973 · song 8

Roopavathi Nin

Credits

Singer
P Jayachandran P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

രൂപവതീ നിന്‍ രുചിരാധരമൊരു രാഗപുഷ്പമായ് വിടര്‍ന്നൂ ആ നവസൂന പരാ‍ഗം നുകരാന്‍ പ്രേമശലഭമായ് പറന്നു - ഞാന്‍ പറന്നു (രൂപവതീ..) നവനീതസുമങ്ങള്‍ നമ്മുടെ മുന്നില്‍ നാലമ്പലമൊരുക്കീ നാണിച്ചുവിടരും സന്ധ്യാമലരുകള്‍ നറുമണിത്തെന്നലിലിളകീ - ഒഴുകും നറുമണിത്തെന്നലിലിളകീ ആ...ആ.. (രൂപവതി..) നിറവാലന്‍ കുരുവികള്‍ കളിവീടു കൂട്ടും നീലാഞ്ജനമലയില്‍ നാമിരുപേരും തനിച്ചുറങ്ങുമ്പോള്‍ നവരത്നമാളിക തീര്‍ക്കും - വസന്തം നവരത്നമാളിക തീര്‍ക്കും ആ.....ആ.. (രൂപവതി..)

Published by the catalogue editor. Rights remain with the original creators.