1973 · song 7

Raakkuyilin Raajasadassil

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

രാക്കുയിലിൻ രാജസദസ്സിൽ രാഗ മാലികാ മാധുരി രാഗിണി എൻ മാനസത്തിൽ രാഗ വേദനാ മഞ്ജരി (രാക്കുയിലിൻ..) വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമിതൻ പാലൊഴുകി ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ പ്രേമമയീ - പ്രേമമയീ നിൻ ഓർമ്മ തൻ തോണികൾ നിരന്നൊഴുകി (രാക്കുയിലിൻ..) മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ സ്നേഹമയീ - സ്നേഹമയീ നിൻ ഓർമ്മ തൻ രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)

Published by the catalogue editor. Rights remain with the original creators.