1973 · song 2

Kaalamorajnaatha Kaamukan

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

കാലമൊരജ്ഞാതകാമുകന്‍ ജീവിതമോ പ്രിയകാമുകി കനവുകള്‍ നല്‍കും കണ്ണീരും നല്‍കും വാരിപ്പുണരും വലിച്ചെറിയും കാലമൊരജ്ഞാതകാമുകന്‍ ആകാശപ്പൂവാടി തീര്‍ത്തു തരും - പിന്നെ അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും അനുരാഗശിശുക്കളെയാ വീട്ടില്‍ വളര്‍ത്തും അവസാനം ദുഃഖത്തിന്‍ അഗ്നിയിലെരിക്കും കഷ്ടം - സ്വപ്നങ്ങളീവിധം (കാലമൊരജ്ഞാത..) കാണാത്ത സ്വര്‍ഗ്ഗങ്ങള്‍ കാട്ടിത്തരും - പിന്നെ കനകവിമാനത്തില്‍ കൊണ്ടുപോകും ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും ഒടുവിലോ മരുഭൂവില്‍ കൊണ്ടുചെന്നിറക്കും കഷ്ടം - ബന്ധങ്ങളീവിധം (കാലമൊരജ്ഞാത..)

Published by the catalogue editor. Rights remain with the original creators.