1952 · song 3

Jeevitham azhalil

From Suhruthu

Credits

Lyricist
PJ Antony RA Kollamkode
Composer
G Viswanath

Lyrics

ജീവിതം അഴലില്‍ ആഴ്ത്തിടാതെ ഉണരൂ ഉണരൂ ഉണരൂ നീ ഉണരു ഉണരു നീ... ഉറക്കം ജീവിതമഴലില്‍ ആഴ്ത്തിടാതെ ഉണരു ഉണരു നീ... ഉറക്കം ജീവിതമഴലില്‍ ആഴ്ത്തിടാതെ സ്വാശ്രയബോധത്തണലില്‍ വളരു സ്വന്തം കാലില്‍ ചലനം സുഖകരം തോല്‍മയില്‍ അണുവും അടിപതറാതെ തുടരുക കര്‍മ്മം തുടരുക നീ ത്യാഗസുന്ദരസുരഭില മലരില്‍ നിര്‍ദ്ദയലോകം ചളിയെറിയുന്നു മലരേ നീ ഇതില്‍ കരയാതെ ചൊരിയുക സേവനമധു ചൊരിയൂ പൂവിന്‍ മധു നുകരും അളി പോകും വഞ്ചനയേറിയ ഉലകം മകളേ വിധിയോര്‍ത്തിനിമേല്‍ കരയാതെ മതിയാല്‍ ഉയരാന്‍ തുനിയുക നീ ഉണരു ഉണരു നീ... ഉറക്കം ജീവിതമഴലില്‍ ആഴ്ത്തിടാതെ

Published by the catalogue editor. Rights remain with the original creators.