1973 · song 5

Uthara Madhuraapuriyil

From Interview

Credits

Singer
KJ Yesudas P Susheela Chorus
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

ഉത്തരമഥുരാപുരിയിൽ മദനോത്സവ മഥുരാപുരിയിൽ നൃത്തകലയുടെ നിധിയായ് വാസവദത്ത വാണിരുന്നു ഉത്തരമഥുരാപുരിയിൽ നാലമ്പലങ്ങളിൽ രാജാങ്കണങ്ങളിൽ നവരാത്രി നർത്തനമേടകളിൽ രതിസുഖസാരേ പാടീ - അവൾ മദന നൃത്തമാടീ ഉത്തരമഥുരാപുരിയിൽ അവളുടെയസുലഭ താരുണ്യം അംഗോപാംഗലാവണ്യം ചക്രവർത്തിമാർ കൊതിച്ചൂ - അവിടേയ്ക്കു രത്നമഞ്ചലുകൾ കുതിച്ചൂ വാസവദത്തയുടെ ഗോപുരനടയിൽ വ്യാളീമുഖങ്ങളുയർന്നു ഉത്തരമഥുരാപുരിയിൽ അവളുടെ യൗവനം തകർന്നപ്പോൾ അവർ അവളെ വേശ്യയെന്നു വിളിച്ചു കരചരണങ്ങളരിഞ്ഞൂ അവളെ ചുടുകാട്ടിലെറിഞ്ഞു അന്ത്യോദകവുമായ് ഒരു ചക്രവർത്തിയും അവിടേയ്ക്കു ചെന്നില്ല ഉദയഭാസ്കര ബിംബം പോലുള്ളൊരു ഉപഗുപ്തനല്ലാതെ - അന്നൊരു ഉപഗുപ്തനല്ലാതെ - ഉപഗുപ്തനല്ലാതെ

Published by the catalogue editor. Rights remain with the original creators.