1973 · song 5

Thrithaapoovukal

From Gayathri

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

തൃത്താപ്പൂവുകളിലക്കുറി ചാര്‍ത്തും തിരുമംഗല രാത്രി തൃച്ചംബരത്ത് കുളിച്ചുതൊഴുതുവരും തൃക്കാര്‍ത്തികരാത്രി (തൃത്താപ്പൂവുകൾ..) കൈവട്ടകയിലെ കിരണപുഷ്പങ്ങളാല്‍ കദംബവനികയാക്കി - നീയിവിടം കദംബവനികയാക്കി കനകനിലാപ്പുഴയിലലക്കിത്തന്ന നിന്‍ കസവുടയാട ഞാനുടുത്തൊരുങ്ങി ആരോ - സ്വപ്നത്തിലാരോ പൊതിയുന്നൊ- രാശ്ലേഷത്തില്‍ മയങ്ങീ (തൃത്താപ്പൂവുകൾ..) അഗ്രഹാരത്തിന്റെ തിരുമുറ്റമാകെ നീ അനംഗകഥയെഴുതി - കൈവിരലാല്‍ അനംഗകഥയെഴുതീ അവിടെ മദാലസയാം രതിയെപ്പോലെയെന്‍ അചുംബിത ദാഹങ്ങള്‍ പറന്നിറങ്ങീ ആരോ - സ്വപ്നത്തിലാരോ പൊതിയുന്നൊ- രാശ്ലേഷത്തില്‍ മയങ്ങീ (തൃത്താപ്പൂവുകൾ..)

Published by the catalogue editor. Rights remain with the original creators.