1973 · song 4

Thirakal Thirakal

From Gayathri

Credits

Singer
KJ Yesudas Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

തിരകൾ - തിരകൾ ഒരിക്കലുമുറങ്ങാത്ത തിരകൾ ചിരിച്ചും തമ്മിൽ പുണർന്നും തീരങ്ങളിൽ കെട്ടിമറിഞ്ഞും നീന്തുന്ന തിരകൾ തിരകൾ.... നമുക്കീ തിരകളാകാം നറുനിലാപുതപ്പിൽ നഗ്നവികാരങ്ങൾ പൊതിയാം ഒരു ജലക്രീഡയിൽ മുഴുകാം മണിമാണിക്ക്യ പത്തികൾ പിണച്ചീ മണലിന്റെ മെത്തയിലിഴയാം ഇഴയാം - ഇഴയാം - ഇഴയാം (തിരകൾ..) നമുക്കീ തീരമാകാം നഖമുള്ള തിരകൾ നെഞ്ചത്തു പടർത്തി കിടക്കാം ഒരു രോമഹർഷത്തിലലിയാം അലമാലകളുടെ പൊക്കിള്‍ച്ചുഴിയിലെ ചിറകുള്ള ചിപ്പികൾ പെറുക്കാം പെറുക്കാം - പെറുക്കാം - പെറുക്കാം (തിരകൾ..)

Published by the catalogue editor. Rights remain with the original creators.