1973 · song 2

Sreevallabha Sreevalsaankitha

From Gayathri

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ശ്രീവല്ലഭ ശ്രീവത്സാങ്കിത ശ്രീവൈകുണ്ഠപതേ ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍ ശ്രീപത്മനാഭഹരേ (ശ്രീവല്ലഭ.. ) വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍ വില്വമംഗലമല്ലാ - ഞാനൊരു വില്വമംഗലമല്ല മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു മണിക്കണ്ണിമാങ്ങയുമില്ലാ (ശ്രീവല്ലഭ.. ) സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍ സ്വാതിതിരുനാളല്ലാ- ഞാനൊരു സ്വാതിതിരുനാളല്ലാ ഉഷസ്സില്‍ തിരുമുന്‍പില്‍ കാഴ്ചവെയ്ക്കാനൊരു തിരുനാമകീര്‍ത്തനമില്ലാ - ഒരു തിരുനാമകീര്‍ത്തനമില്ലാ (ശ്രീവല്ലഭ.. )

Published by the catalogue editor. Rights remain with the original creators.