1973 · song 1

Padmatheerthame Unaroo

From Gayathri

Credits

Singer
KJ Yesudas Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന പ്രചോദയ: പദ്മതീര്‍ഥമേ ഉണരൂ - മാനസ പദ്മതീര്‍ഥമേ ഉണരൂ അഗ്നിരഥത്തിലുദിയ്ക്കുമുഷസ്സി- ന്നര്‍ഘ്യം നല്‍കൂ ഗന്ധര്‍വ സ്വരഗംഗയൊഴുക്കൂ ഗായത്രികള്‍ പാടൂ (പദ്മതീര്‍ഥമേ..) ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന പ്രചോദയ: പ്രഭാതകിരണം നെറ്റിയിലണിയും പ്രാസാദങ്ങള്‍ക്കുള്ളില്‍ സഹസ്രനാമം കേട്ടുമയങ്ങും സാളഗ്രാമങ്ങള്‍ അടിമ കിടത്തിയ ഭാരതപൌരന്നുണരാന്‍ പുതിയൊരു പുരുഷാര്‍ഥത്തിനെ യാഗ- പ്പുരകളില്‍ വച്ചു വളര്‍ത്താന്‍ (പദ്മതീര്‍ഥമേ...) പ്രപഞ്ചസത്യം ചിതയില്‍ കരിയും ബ്രഹ്മസ്വങ്ങള്‍ക്കുള്ളില്‍ ദ്രവിച്ച പൂണൂല്‍ ചുറ്റി മരിയ്ക്കും ധര്‍മ്മാധര്‍മ്മങ്ങള്‍ ചിറകു മുറിച്ചൊരു ഭാരതജീവിതമുണരാന്‍ പ്രകൃതിച്ചുമരുകളോളം സര്‍ഗ്ഗ- പ്രതിഭ പറന്നു നടക്കാന്‍ (പദ്മതീര്‍ഥമേ..) ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി ധീയോ യോ ന പ്രചോദയ:

Published by the catalogue editor. Rights remain with the original creators.