1973 · song 1
Kanakakunnil Ninnu
Credits
- Singer
- P Madhuri
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
കനകക്കുന്നിൽ നിന്ന് കവടിയാർക്കുന്നിലേക്ക്
കളഭവുമായ് വന്ന പൗർണ്ണമാസി
ശംഖുമുദ്ര പതിപ്പിച്ചു തമ്പുരാൻ തന്നൊരു
തങ്കപ്പതക്കമിട്ട പൗർണ്ണമാസി (കനക..)
ധന്യവാദം - ധന്യവാദം - ധന്യവാദം
അക്ഷരാഞ്ജലീ മലരാക്കി
ആശയങ്ങളാഭരണ മണികളാക്കി
നീ രചിച്ച തിരുനാൾ മംഗളശ്ലോകങ്ങൾ
നക്ഷത്രപഥത്തോളമുയർത്തി - നിന്നെ
നക്ഷത്രപഥത്തോളമുയർത്തി (കനക..)
ധന്യവാദം - ധന്യവാദം - ധന്യവാദം
ലക്ഷദീപ ഗോപുരം നിനക്കായി
ലക്ഷ്മീദേവി സ്വയംവരവധുവായി
നീ പതിച്ച കനകക്കൈവിരൽ പാടുകൾ
നീതി തൻ വിളംബരമായി - ഇന്ന്
നീതി തൻ വിളംബരമായി (കനക..)
ധന്യവാദം - ധന്യവാദം - ധന്യവാദം
Published by the catalogue editor. Rights remain with the original creators.