1973 · song 4

Oru Chumbanam

From Driksakshi

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ഒരു ചുംബനം ഒരു മധുചുംബനം എൻ അധരമലരിൽ വണ്ടിൻ പരിരംഭണം കൊതിച്ചൂ ഞാനാകെ തരിച്ചൂ നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം..) കുളിർ കോരിയുണരുന്ന മലർ‌വാടിയിൽ - അന്നു കളിചൊല്ലി നീ നിന്ന പുലർ‌വേളയിൽ ഒരു നൂറുസ്വപ്നങ്ങൾ വിടർത്തുന്ന പൂമുല്ലത്തണലിൽ ഞാൻ മറ്റൊരു ലതയാകവേ വിറച്ചൂ മാറിടം തുടിച്ചൂ നിന്നോടതുരയ്ക്കുവാൻ എൻ നാണം മടിച്ചൂ ഒരു ചുംബനം ഒരു മധുചുംബനം ഉടൽ കോരിത്തരിക്കുന്ന കുളിർത്തെന്നലിൽ - അന്നു ഒരു കോടി നുരപ്പൂക്കൾ വിടർത്തുന്നൊരലയാഴിക്കരയിൽ ഞാൻ മറ്റൊരു തിരയാകവെ അടുത്തൂ കണ്മുന തൊടുത്തൂ നിൻ മാറിൽ പതിക്കുവാൻ എൻ നാണം മടിച്ചൂ (ഒരു ചുംബനം..)

Published by the catalogue editor. Rights remain with the original creators.