1973 · song 3

Kaattile manthri

From Chuzhi

Credits

Singer
LR Eeswari CO Anto
Lyricist
Poovachal Khader
Composer
MS Baburaj

Lyrics

കാട്ടിലെ മന്ത്രീ.. കാട്ടിലെ മന്ത്രീ കൈക്കൂലി വാങ്ങാന്‍ കൈയ്യൊന്നു നീട്ടൂ രാമാ ആ കൈയ്യൊന്നു നീട്ടൂ രാമാ നാട്ടിലിറങ്ങി വോട്ടു പിടിക്കാന്‍ വേഷം കെട്ടൂ രാമാ നല്ല വേഷം കെട്ടൂ രാമാ കുഞ്ചിരാമാ - കുഞ്ചിരാമാ (കാട്ടിലെ..) ജാഥ നയിക്കുവതെങ്ങിനെ നീ ഇങ്കുലാബ് സിന്ദാബാദ് ഇങ്കുലാബ് സിന്ദാബാദ് കുതികാല്‍ വെട്ടുകയെങ്ങിനെ നീ ചക്കാത്തു കാറില്‍ ഉദ്ഘാടനത്തിനു നാടുകള്‍ ചുറ്റണതെങ്ങിനെ നീ - ഞെളിഞ്ഞ് നാടുകള്‍ ചുറ്റണതെങ്ങിനെ നീ (കാട്ടിലെ..) പുറകിലെ കീശയിലെന്താണ് പുതിയൊരു പാര്‍ട്ടി ടിക്കറ്റോ പുറകിലെ കീശയിലെന്താണ് പുതിയൊരു പാര്‍ട്ടി ടിക്കറ്റോ പുലിവാലാണീ രാഷ്ട്രീയം - പുലിവാല് പുലിവാലാണീ രാഷ്ട്രീയം - കുരങ്ങുകളിയായ് മാറ്റരുതേ - നീയത് കുരങ്ങുകളിയായ് മാറ്റരുതേ (കാട്ടിലെ..)

Published by the catalogue editor. Rights remain with the original creators.