1973 · song 6

Yarusalemile

From Chukku

Credits

Singer
P Susheela P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ എന്നുവരും വീണ്ടും എന്നുവരും എന്റെ മെഴുകുവിളക്കിന്‍ മുൻപില്‍ എന്നുവരും ദൈവപുത്രാ യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു - ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു നിര്‍ദ്ധനരും നിന്ദിതരും പീഢിതരും - ഇതാ നാഥനെവന്നെതിരേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞൂ ജൂഡിയയില്ലാ ജൂഡാസില്ലാ ഗോഗുല്‍ത്തയില്‍ പണിതുയര്‍ത്തിയ മരക്കുരിശില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ ഞങ്ങള്‍ അലങ്കരിച്ചൂ അടിമകളും മര്‍ദ്ദിതരും ദുഃഖിതരും - ഇതാ അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു സീസറില്ലാ പിലാത്തോസില്ലാ കാൽവരിയുടെ താഴ്വരയില്‍ മുള്‍മുടിയില്ലാ നിന്റെ രാജ്യം - ഇത് നിന്റെ രാജ്യം യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ

Published by the catalogue editor. Rights remain with the original creators.