1973 · song 5

Venchandralekhayorapsara Sthree

From Chukku

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും അപ്സരസ്ത്രീ വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞ്ഞാണമഴിഞ്ഞും കയ്യിലെ സോമരസക്കുമ്പിള്‍ തുളുമ്പിയും അവള്‍ വരുമ്പോൾ ഞാനും എന്‍ സ്വയംവരദേവതയും ആ നൃത്തമനുകരിക്കും - മോഹങ്ങള്‍ ആശ്ലേഷമധുരങ്ങളാക്കും (വെണ്‍ചന്ദ്രലേഖ..) മാറിലെ മദനാംഗരാഗം കുതിര്‍ന്നും മകരമഞ്ജീരമുതിര്‍ന്നും മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും അവള്‍ വരുമ്പോള്‍ ഞാനും എന്‍ മധുവിധുമേനകയും ആ നൃത്തമനുകരിക്കും - സ്വപ്നങ്ങള്‍ ആപാദരമണീയമാക്കും വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും അപ്സരസ്ത്രീ വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

Published by the catalogue editor. Rights remain with the original creators.