1973 · song 1

Ishtapraaneshwari

From Chukku

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

ഇഷ്ടപ്രാണേശ്വരീ - നിന്റെ ഏദൻതോട്ടം എനിക്കു വേണ്ടി ഏഴാംസ്വർഗ്ഗം എനിക്കു വേണ്ടി (ഇഷ്ടപ്രാണേശ്വരീ...) കുന്തിരിക്കം പുകയുന്ന കുന്നിൻചരുവിലെ കുയിൽക്കിളീ - ഇണക്കുയിൽക്കിളി നിങ്ങളുടെയിടയിൽ ആണിനോ പെണ്ണിനോ നിയന്ത്രിക്കാനാവാത്ത പ്രണയദാഹം - ഒരിക്കലും നിയന്ത്രിക്കാനാവാത്ത പ്രണയദാഹം എന്നോടു പറയൂ നീ എന്തെങ്കിലും ഒന്നു സമ്മതിക്കൂ ഇഷ്ടപ്രാണേശ്വരീ സ്വർണ്ണമേഘത്തുകിൽകൊണ്ടു നാണം മറയ്ക്കുന്ന സുധാംഗദേ - സ്വർഗ്ഗസുധാംഗദേ ആപ്രമദ വനത്തിൽ ആദവും ഹവ്വയും അരുതെന്നു വിലക്കിയ കനി തിന്നുവോ - ഈശ്വരൻ അരുതെന്നു വിലക്കിയ കനി തിന്നുവോ എന്നോടു പറയൂ നീ എന്തെങ്കിലും ഒന്നു സമ്മതിക്കൂ ഇഷ്ടപ്രാണേശ്വരീ - നിന്റെ ഏദൻതോട്ടം എനിക്കു വേണ്ടി ഏഴാംസ്വർഗ്ഗം എനിക്കു വേണ്ടി ഇഷ്ടപ്രാണേശ്വരീ...

Published by the catalogue editor. Rights remain with the original creators.