1952 · song 9

Parannu Poyen

From Premalekha

Credits

Singer
Prasad Rao TA Lakshmi
Lyricist
Vanakkutty
Composer
PS Divakar

Lyrics

പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി ഹൃദയപഞ്ജരം ചോര്‍ന്നഹോ... അകന്നുവേറെ നീ അലഞ്ഞുലഞ്ഞെങ്ങ് മറഞ്ഞതെന്തിനെന്‍ മോഹിനീ.. തകര്‍ന്നു പോയെന്‍ ഹൃദയമുരളീ മധുരജീവിതം തീര്‍ന്നു.. ഹാ വിശന്നപൈതലിന്‍ വിശിഷ്ടഭാവിയോര്‍ത്തകം നോന്താഹന്ത ഞാനയ്യോ... കഴിഞ്ഞ കാലം പിഴിഞ്ഞെടുക്കുകില്‍ കരിഞ്ഞ ജീവിതം ബാക്കിയായി (2) കരിഞ്ഞ ജീവിതമിതെന്തിനേകയ്ക്ക് വിരിഞ്ഞപൂവ് ഹയ്യോ വീണു പോയി തിരഞ്ഞു നിന്ന ഞാന്‍ കണ്ടു പോകുവാന്‍ വരുന്നോരെന്നെ നീ കാണുമോ... കരഞ്ഞു പൈതല്‍പോലിവളും തേടുന്നു നിറഞ്ഞകണ്ണമായി എങ്ങുമേ (2) പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി ഹൃദയപഞ്ജരം ചോര്‍ന്നഹോ... തകര്‍ന്നു പോയെന്‍ ഹൃദയമുരളീ മധുരജീവിതം തീര്‍ന്നു.. ഹാ

Published by the catalogue editor. Rights remain with the original creators.